This course is no longer available

In Technical Analysis

Stock market basic course for beginners

  • Basic
  • Malayalam
  • 15 Learners
  • Validity: 1 years
yellow color star-

Course Highlights

  • 13 videos
  • 2+ hours of content

ഓഹരി വിപണിയിൽ ആദ്യമായി വരുന്നവർക്ക് ഒരു തുടക്കം ലഭിക്കാൻ വേണ്ട കാര്യങ്ങൾ മുതൽ മാർക്കറ്റിൽ കുറച്ചു കാലമായി ഉള്ളവർ അടക്കം എല്ലാവർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച ഒരു കോഴ്സ് ആണിത്. 

Introduction

ഓഹരി നിക്ഷേപത്തിൽ മലയാളികൾ പൊതുവെ പിൻപന്തിയിലാണ്, എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അതിൽ അല്പം മാറ്റം കണ്ടുവരുന്നുണ്ട്. പലരും ഓഹരിവിപണിയിലേക്കു വരുന്നത് പെട്ടന്ന് കുറെ കാശുണ്ടാക്കണം എന്ന ചിന്തയിലാണ്. എന്നാൽ അടിസ്ഥാനപരമായ അറിവുകൾ ഇല്ലാത്തതുകൊണ്ടോ, വേണ്ട പഠനങ്ങൾ നടത്താത്തതുമൂലമോ പലരും അധ്വാനിച്ചുണ്ടാക്കിയ പൈസ ഇവിടെ നഷ്ട്ടപ്പെടുത്താറാണ് പതിവ്. എന്നാൽ ഓഹരിവിപണി എന്താണെന്നും, എവിടെയാണ്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും വിശദമായി പഠിച്ചു കഴിഞ്ഞാൽ മറ്റേതൊരു നിക്ഷേപ രീതിയും പോലെ,  അല്ലെങ്കിൽ അതിനേക്കാൾ ലാഭം തരുന്ന ഒരു മേഖലയാണിത്. 

MUHAMMAD RIYAS K H

About the Trainer

MUHAMMAD RIYAS K H

0 Learners 0 reviews

I am Muhammad Riyaz. Has been trading in the stock market for the last 10 years. Although stocks, commodities and currencies have been traded, the focus over the last few years has been mainly on option trading. Technical analysis follows. In itself, price action based analysis follows.

He has been running a YouTube channel and blog related to the share market for the last 3 years.

Know More

What Will You Learn?

സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള ബേസിക് ആയ അറിവ് ഇല്ലാത്തതാണ് പലരെയും ഇതിൽ നിന്ന് പിന്തിരിക്കുന്ന ഘടകം. തുടക്കക്കാർ മുതൽ എല്ലാവർക്കും ഉപകാരപ്പെടുന്ന അടിസ്ഥാനകാര്യങ്ങൾ ഉൾകൊള്ളുന്ന വീഡിയോസ് ആണ് കോഴ്സിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. 

Topics Covered

സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട ബേസിക് ആയ കാര്യങ്ങൾ എല്ലാം ആദ്യ 4 ഭാഗങ്ങളിൽ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനു ശേഷം ടെക്നിക്കൽ അനാലിസിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ടെക്നിക്കൽ അനാലിസിസിലെ പ്രധാന ഭാഗങ്ങളായ കാൻഡിൽ സ്റ്റിക് ചാർട്ട്, ടെക്നിക്കൽ ഇൻഡിക്കേറ്റർ, സപ്പോർട്ട് റെസിസ്റ്റൻസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻഡിൽ സ്റ്റിക്കുകളെ കുറിച്ചുള്ള ഭാഗം രണ്ടു വിഡിയോകളിലായി വിശദമായി വിവരിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ ക്യാൻഡിൽ സ്റ്റിക്കുകളെ കുറിച്ച് മനസ്സിലാവുന്ന വിധത്തിൽ വിവരിച്ചിരിക്കുന്നു.

ടെക്നിക്കൽ ഇന്ഡിക്കേറ്ററുകളിൽ മൂവിങ് ആവറേജിനെ കുറിച്ച് വിശദമായ വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉപയോഗങ്ങൾ അടക്കം വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്.

അതിനു ശേഷമുള്ള ചാപ്റ്റർ റിസ്ക് മാനേജ്‌മെന്റിനെ കുറിച്ചും പൊസിഷൻ സൈസിങ്ങിനെ കുറിച്ചും ഉള്ളതാണ്. ട്രേഡിങിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ആണ് ഇത്. അത് കൊണ്ട് തന്നെ ഈ ഭാഗവും വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്റെ കൂടെ പൊസിഷൻ സൈസിങ്ങിന് ഒരു പൊസിഷൻ സൈസ് കാൽക്കുലേറ്ററിന്റെ എക്സൽ ഷീറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

അവസാനത്തെ 2 വിഡിയോകൾ പഠിച്ച കാര്യങ്ങൾ വെച്ച ഒരു പൊസിഷണൽ ട്രേഡിങ്ങ് സ്ട്രാറ്റജിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആ സ്ട്രാറ്റജിക്ക് വേണ്ടി ഒരു സ്‌ക്രീനെർ എങ്ങനെ ഉണ്ടാക്കാം എന്ന അവസാന വിഡിയിൽ വിശദീകരിച്ചിട്ടുണ്ട്. സ്ട്രേറ്റജി ഉപയോഗിച്ച് ട്രേഡ് ചെയ്യാനുള്ള സ്റ്റോക്കുകൾ എങ്ങനെ കണ്ടു പിടിക്കാം എന്ന് മനസ്സിലാക്കാൻ ഈ സ്‌ക്രീനർ സഹായിക്കും.

Intended Participants

ഓഹരിവിപണിയിലെ തുടക്കക്കാർ മുതൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന വിധം ആണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

No preview video is available at this moment

Discussions

    MUHAMMAD RIYAS K H

    Instructed By

    MUHAMMAD RIYAS K H

    499

    *incl. of Taxes

    This course is no longer available
    loading
    loading